23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 8, 2024
December 7, 2024
December 6, 2024
December 3, 2024
December 1, 2024
November 25, 2024
November 24, 2024
November 18, 2024

കോഴിക്കോട് ജില്ലയിൽ രണ്ടുദിവസം റെഡ് അലേർട്ട്

Janayugom Webdesk
കോഴിക്കോട്
August 3, 2022 12:29 am

കോഴിക്കോട് ജില്ലയിൽ രണ്ടുദിവസം റെഡ് അലേർട്ട്.
വിവിധ താലൂക്കുകളിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 128 കുടുംബങ്ങൾ.

ജില്ലയിൽ രണ്ടുദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ജില്ലഭരണകൂടത്തിന്റെ നിർദ്ദേശം. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 128 കുടുംബങ്ങളെയാണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റും. 

കോഴിക്കോട് താലൂക്കിലെ കൊടിയത്തൂരിൽ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്കും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റി. അപകട സാധ്യത കൂടുതലുള്ള പാറത്തോട് ഇളമ്പിലാശ്ശേരി കോളനിയിൽ നിന്നും കുടുംബങ്ങളെ മാറ്റി. മൈസൂർമല അംഗനവാടിയിലും ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

കനത്തമഴ മൂലം ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിലെ വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടല്ലൂർ സേവ കേന്ദ്രം, സെന്റ് ജോര്‍ജ് പാരിഷ് ഹാൾ, പാലൂർ ഗവ: എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആവശ്യമെങ്കിൽ മാറി താമസിക്കാൻ ആളുകൾ വിമുഖതകാണിക്കരുതെന്നും വടകര തഹസിൽദാർ കെ. കെ പ്രസിൽ പറഞ്ഞു.

വളയം വില്ലേജിലെ ചിറ്റാരി ഭാഗത്ത് മണ്ണിടിഞ്ഞ് സിനിഷ തെങ്ങളമുറ്റത്ത്, ഒ പി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഈ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.

ചെക്യാട് വില്ലേജിൽ കണ്ടി വാതുക്കലിൽ ആറ് കുടുംബങ്ങളിലെ 21 പേരെ കണ്ടിവാതുക്കൽ അംഗൻവാടി ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഒരു കുടുംബത്തിലെ നാലു പേർ ബന്ധുവീടിലേക്കും താമസം മാറിയിട്ടുണ്ട്. 

തിനൂർ വില്ലേജിലെ വായാട് പ്രദേശത്തെ
വായാട് കോളനിയിലുള്ള നാല് കുടുംബങ്ങളിലെ 22 പേരെ വായാടുള്ള സാംസ്‌കാരിക നിലയത്തിലേക്ക്
മാറ്റി പാർപ്പിച്ചു. സ്റ്റെല്ല മേരിസ് സ്കൂളിലുള്ള
ക്യാമ്പിലേക്ക് കുടുംബങ്ങളെ
മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വളയം വില്ലേജിലെ ആയോട് മലയിലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആറ് കുടുംബങ്ങളെയും ചിറ്റാരി ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.

കായക്കൊടി വില്ലേജിലെ ദുരന്ത ബാധിത മേഖലയായ പാലോളി, മുത്താച്ചി കോട്ട എന്നീ സ്ഥലങ്ങളിലെ മുഴുവൻ കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
വാണിമേൽ വില്ലേജിലെ ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി ഉള്ള പ്രദേശമായ ചിറ്റാരി മേഖലയിലുള്ള 23 വീടുകളിലെ കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് മഴ ശക്തമായിട്ടില്ല.

കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെട്ട കൂരാച്ചുണ്ടിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കരിയാത്തുംപാറയിലെ സെൻറ് ജോസഫ് എൽ പി സ്കൂളിൽ 15 കുടുംബങ്ങളിൽ നിന്നായി 32 പേരെ മാറ്റി പാർപ്പിച്ചു. കക്കയത്തെ കെ എച്ച് ഇ പി ജി എൽ പി സ്കൂളിലും ക്യാമ്പ് തുറന്നു. മുൻകരുതലിന്റെ ഭാഗമായാണ് ക്യാമ്പുകൾ തുറന്നതെന്ന് കൊയിലാണ്ടി തഹസിൽദാർ സി. പി മണി പറഞ്ഞു.

ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് ‑0495 ‑2372966, കൊയിലാണ്ടി- 0496 ‑2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ — 1077.

Eng­lish Summary:Two days red alert in kozhikode

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.