
യുസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെയ്പ്പിൽ രണ്ട് പേർ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഐലൻഡിലെ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. തുടർന്ന് പൊലീസ് ക്യാമ്പസിലേക്ക് കുതിച്ചെത്തുകയും പ്രതിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ആദ്യം പ്രതി പിടിയിലായതായി അധികൃതർ അറിയിച്ചെങ്കിലും പിന്നീട് തിരുത്തിപ്പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിങ് ബ്ലോക്കിലാണ് വെടിവെയ്പ്പ് നടന്നത്.
ശനിയാഴ്ച പ്രാദേശിക സമയം 4:05 നാണ് സംഭവം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലി അറിയിച്ചു. കറുത്ത വസ്ത്രം ധരിച്ച് എത്തിയ ഒരു പുരുഷനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പ് ഒരു ഭയാനകമായ കാര്യമാണെന്നും ഇരകൾക്കും ഗുരുതരമായി പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.