9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു; 45 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
July 29, 2022 9:18 am

മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. നാല്പത്തഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്ഥി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിന്റെ ലോക്സഭ മണ്ഡലത്തിലാണ് സംഭവം. പ്രായമായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വീട്ടിലേക്ക് ആരോഗ്യവിദഗ്ധര്‍ എത്തും മുന്‍പ് ഇവര്‍ മരിച്ചിരുന്നു. പത്ത് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവരെ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ ഉദരരോഗങ്ങളാണ് മലിനജലം കുടിച്ചതോട് ഇവര്‍ക്ക് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. 

ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ ക്യാമ്പ് ചെയ്ത് രോഗികളെ പരിശോധിച്ച് വരികയാണെന്ന് ആശുപത്രിലെ സീനിയര്‍ ഡോക്ടര്‍ സച്ചിന്‍ മലായ്യ പറഞ്ഞു. നിരവധി പേര്‍ക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാള്‍ പറഞ്ഞതായി വിവരമുണ്ട്. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങിയെന്നും ഈ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും ഗ്രാമത്തിലൊരാള്‍ പറഞ്ഞു. 

Eng­lish Summary:Two die after drink­ing sewage in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.