26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശികള്‍ മരിച്ചു,16 പേര്‍ക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്
May 22, 2022 2:16 pm

ടൂറിസ്റ്റ് ബസ് എതിരെവന്ന ട്രാവലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി-മുടപ്പല്ലൂർ സംസ്ഥാന പാതയിലെ കരിപ്പാലിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ട്രാവലറില്‍ എതിരെ വന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

ആലപ്പുഴ ചേർത്തല അർത്തുങ്കൽ ചമ്പക്കാട് വീട്ടില്‍ മൈക്കിളിന്റെ മകന്‍ പൈലി (75), ഭാര്യ റോസി (65) എന്നിവരാണ് മരിച്ചത്. അര്‍ത്തുങ്കല്‍ സ്വദേശികളായ വര്‍ഗീസ്, ഡ്രൈവര്‍ അഖില്‍, വര്‍ഷ, പ്രസന്ന, ജെസി, ടെസിയ, മനു, കുഞ്ഞുമോന്‍, മിന്നു, സോജി, പ്രിന്‍സി, ബൈജു, പ്രിന്‍സ്, കുഞ്ഞുമോള്‍ സുരേന്ദ്രന്‍, ശാന്തമ്മ, സജിനി, ലൗലി, അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വര്‍ഗീസ്, ഡ്രൈവര്‍ അഖില്‍ എന്നിവരുടെ നില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Two ki-lled and 16 oth­ers were injured in a col­li­sion between a Palakkad tourist bus and a van

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.