മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലുണ്ടായതിന് സമാനമായി ജില്ലയില്‍ 24 മണിക്കൂറിനിടയില്‍ എസ്ഡിപിഐ, ആർഎസ്എസ് ആക്രമണങ്ങളില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. എസ്ഡിപിഐ‑പോപ്പുലര്‍ഫ്രണ്ട് നേതാവ് എ സുബൈര്‍ (44) വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.30ന് കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ (45)യും വെട്ടിക്കൊന്നു. ഇരുവിഭാഗവും പരസ്പരം വെല്ലുവിളിച്ച് രംഗത്തെത്തിയത് ആസൂത്രിതമാണ് കൊലപാതകങ്ങളെന്ന് വ്യക്തമാക്കുന്നു. ആക്രമണ സംഭവങ്ങള്‍ക്കു ശേഷം ഇരുവിഭാഗവും പൊലീസ് നിഷ്ക്രിയമാണെന്ന് ഒരേ സ്വരത്തില്‍ ആരോപിച്ചതും സംശയം ബലപ്പെടുത്തുന്നു.
രണ്ടു കാറുകളിലെത്തിയ അഞ്ചംഗ സംഘമാണ് പാറ എലപ്പുള്ളിയിൽ എസ്ഡിപിഐ നേതാവ് എ സുബൈറിനെ വെട്ടിക്കൊന്നത്. അക്രമത്തിനുപയോഗിച്ചതെന്ന് കരുതുന്ന ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സംഭവസ്ഥലത്തു നിന്നും മറ്റൊരു കാര്‍ കഞ്ചിക്കോട്ടു നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട സുബൈറിന്റെ ഭാര്യ: സീനത്ത്. മക്കൾ: ഷുഹൈബ്, സഹദ്, സജ്ജാദ്. സംസ്കാരം എലപ്പുള്ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. സുബൈറിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായി. സുദര്‍ശന്‍ (29), ശ്രീജിത്ത് (32), ഷൈജു (27) ജിനീഷ്(31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് പാലക്കാട് മേലാമുറി ജങ്ഷനില്‍ എസ് കെ ഓട്ടോസ് എന്ന ഇരു ചക്രവാഹന വില്പനശാല നടത്തുന്ന ശ്രീനിവാസനെ വെട്ടിക്കൊന്നത്.
രണ്ടു ബൈക്കുകളിലും ഹോണ്ട ആക്ടീവ സ്കൂട്ടറിലും എത്തിയ ആറംഗ സംഘത്തിലെ മൂന്നുപേര്‍ കടയില്‍ കയറി വെട്ടുകയായിരുന്നു. ആര്‍എസ്എസ് ശക്തികേന്ദ്രമായ മേലാമുറിയില്‍ തിരക്കുള്ള സമയത്താണ് കൊലപാതകം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കൊലയാളി സംഘം സഞ്ചരിച്ച മൂന്നു വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട എസ് കെ ശ്രീനിവാസന്റെ ഭാര്യ: ഗോപിക (അധ്യാപിക, കര്‍ണകയമ്മന്‍ എച്ച്എസ്എസ്). ഏക മകള്‍: നവനീത (ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി, ലയണ്‍സ് സ്‌കൂള്‍), ജില്ലയില്‍ പ്രശ്നസാധ്യതയുള്ള കേന്ദ്രങ്ങളില്‍ മൂന്നു കമ്പനി പൊലീസിനെയും അധികമായി വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടെത്തിയാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതമെന്നാണ് പൊലീസ് പറയുന്നത്.
English Summary:Two murders in 24 hours; Palakkad district in shock
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.