10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിച്ചു; മൂന്നാമത്തെയാൾക്കായി തിരച്ചിൽ

Janayugom Webdesk
ആലപ്പുഴ
September 10, 2022 4:14 pm

ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവെ അച്ചന്‍കോവിലാറ്റിലെ വലിയപംരുംപുഴ കടവിന് സമീപത്തായി ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പ്ലസ്ടു വിദ്യാർഥിയായ ആദിത്യന്റെയും(16) ചെറുകോൽ സ്വദേശി ബിനിഷിന്റെയും(40) മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മാവേലിക്കരയിലെ ആശുപത്രിയിൽ എത്തിച്ചു.

മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.ഇന്ന് രാവിലെ 8.30നു പള്ളിയോടം മറിഞ്ഞത്. അഗ്നിരക്ഷാസേന, സ്കൂബ ഡൈവിങ് ടീം, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.ആറന്മുളയ്ക്കു പുറപ്പെടുന്നതിനു മുൻപായി പള്ളിയോടം മുൻപോട്ടു പോയി തിരികെ വരുന്ന ചടങ്ങുണ്ട്. ഇതിനായി പള്ളിയോടം തിരിക്കുന്നതിനിടെ മറിയുകയായിരുന്നു.വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു.

സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം.

അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.എംഎൽഎമാരായ സജി ചെറിയാൻ രമേശ് ചെന്നിത്തല, എന്നിവർ സ്ഥലത്തി എത്തിയിരുന്നു

Eng­lish Sumam­ry: Two peo­ple died after falling down near Chen­nitha­la church; Search for the third person
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.