28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024

പാങ്ങപ്പാറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Janayugom Webdesk
ശ്രീകാര്യം
December 14, 2022 4:19 pm

ദേശിയപാതയിൽ പാങ്ങപ്പാറ ഏഷ്യൻ ബ്രഡ് കമ്പനിക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ പുല്ലാന്നിവിള സ്വദേശി ശരത് (26) ടെക്നോപാർക്ക് ജീവനക്കാരിയും പാങ്ങപ്പാറ സ്വദേശിയുമായ നവമി (25) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ ക്കുള്ളിൽ കുടുങ്ങിയ ശരത്തിനെ കഴക്കൂട്ടം ഫയർഫോഴ്സും ശ്രീകാര്യം പൊലീസും ഒരു മണിക്കൂർ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ശരത്തിൻ്റെ ഇരുകാലുകളും ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. നവമിയുടെ തലയ്ക്കായിരുന്നു പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. കാര്യവട്ടം ഭാഗത്ത് നിന്നും പാങ്ങപ്പാറയിലേക്ക് പോയ ഓട്ടോയും ശ്രീകാര്യം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലായിരുന്നു അപകടം. സദാ തിരക്കേറിയ റോഡിൽ ബ്രഡ് കമ്പനിയ്ക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാനായി നിറുത്തിയിടുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിംഗാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശ്രീകാര്യം പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: Two peo­ple injured in a car-auto col­li­sion in Pangapara

You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.