കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് അന്തേവാസികളെ കാണാതായതായി റിപ്പോര്‍ട്ട്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ഏറെ വൈകിയാണ് വിവരം അധികൃതർ അറിഞ്ഞത്.
ഇവരെ കണ്ടെത്താൻ ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവർ എങ്ങനെയാണ് പുറത്ത് കടന്നതെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദർശനത്തിനിടെ കമ്മിഷൻ പരാമർശം നടത്തുകയും ചെയ്തിരുന്നു.
english summary;Two people were missing from the kuthiravattam Mental Health Center
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.