മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്‍പില്‍വേ ഷട്ടറുകള്‍ അടച്ചു. രാവിലെ മുതല്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പില്‍ മാറ്റമില്ല. ഒപ്പംതന്നെ ഡാമിലേക്കുള്ള ജലനിരപ്പിലും മാറ്റം വന്നിട്ടില്ല . വെെകുന്നേരതത്തോടെ മഴ ശക്തമായാല്‍ അടച്ച ഷട്ടറുകള്‍ വീണ്ടും തുറക്കും.2300 ഘനയടി വെള്ളമാണ് തമിഴ്‌നാട് നിലവില്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. നിലവില്‍ ഏഴ് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങിയത്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്ററും, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ ഈ സാഹചര്യത്തില്‍ പിന്‍വലിച്ചു. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
english summary; Two shutters of Mullaperiyar Dam closed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.