പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരണപ്പെട്ടു; രണ്ട് പേർക്കായി തിരച്ചിൽ
Janayugom Webdesk
തിരൂർ
November 19, 2022 11:35 pm
ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. പുറത്തൂർ കുഞ്ചിക്കടവിലാണ് ദുരന്തം. രണ്ട് പേരെ കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ട് പേർ ആലത്തിയൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ. പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു.
English Summary: Two women died after their canoe overturned in Bailur; Search for two people
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.