25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 9, 2025
April 7, 2025
April 3, 2025
March 19, 2025
March 15, 2025
February 15, 2025
February 12, 2025
January 30, 2025
January 16, 2025

രണ്ടുവയസുകാരനെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങി ; കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

Janayugom Webdesk
ഉഗാണ്ട
December 16, 2022 1:00 pm

രണ്ടുവയസുകാരനെ ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ ഞായറാഴ്ചയാണ് സംഭവം. തടാകക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങുകയായിരുന്നു. എന്നാല്‍ ഇത് കണ്ട് നിന്നയാൾ ഉടൻ കല്ലെടുത്ത് എറിഞ്ഞതിനാല്‍ വിഴുങ്ങിയ കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് പുറത്തേക്ക് തുപ്പുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ  കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സീൻ നൽകുകയും ചെയ്തതായാണ് വിവരം. അതേസമയം ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉ​ഗാണ്ടയിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: two-year-old boy was swal­lowed by a hippopotamus
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.