22 January 2026, Thursday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ
August 29, 2023 4:19 pm

കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ ബാലാജി ‑നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെന്നൈയിലെ ബാലാജി ‑നന്ദിനി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ഇളയ കുട്ടിയാണ് മരിച്ച ലക്ഷ്മി. ഇരുവരുമൊന്നിച്ച് കളിക്കുമ്പോഴാണ് സംഭവം. കൊതുകുനാശിനിയെടുത്ത് കുട്ടി കുടിക്കുകയായിരുന്നു. ഇത് കണ്ടയുടൻ അമ്മ കു‍ഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: two year old girl dies after drink­ing mos­qui­to repellent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.