25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 23, 2023
October 5, 2023
July 24, 2023
January 19, 2023
January 18, 2023
November 22, 2022
May 25, 2022
May 21, 2022
April 22, 2022
March 4, 2022

രണ്ട് വര്‍ഷത്തിന് ശേഷം ന്യൂസിലന്റ് അതിര്‍ത്തികള്‍ തുറക്കുന്നു

Janayugom Webdesk
വെല്ലിങ്ടണ്‍
February 3, 2022 8:05 pm

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി അടച്ചിട്ടിരുന്ന രാജ്യാതിര്‍ത്തികള്‍ ഘട്ടം ഘട്ടമായി തുറന്നു നല്‍കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 2020 ജനുവരിയിലാണ് രാജ്യാതിര്‍ത്തികള്‍ അടച്ചിട്ടത്.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ അതിര്‍ത്തി തുറക്കാന്‍ കാലതാമസമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ മാസം 27ന് അതിര്‍ത്തി തുറന്നുനല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. പുതിയ വാണിജ്യകരാരുകള്‍ രൂപീകരിക്കുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് നാല് ഘട്ടങ്ങളിലായി അതിര്‍ത്തി തുറന്നു നല്‍കുന്നതെന്ന് അവര്‍ പ്രതികരിച്ചു. വാക്സിന്‍ സ്വീകരിച്ച ന്യൂസിലന്റ് പൗരന്മാര്‍ക്കും ഓസ്ട്രേലിയയിലെ വിസയുള്ളവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇളവ് അനുവദിക്കുക.

പിന്നീട് ലോകത്തിന്റെ മറ്റുള്ള ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സഞ്ചാരികള്‍ക്കും രാജ്യത്തേക്ക് പ്രവേശനം നല്‍കുക. നാലാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങലില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും പ്രവേശനം നല്‍കും. രാജ്യത്ത് എത്തുന്നവര്‍ പത്തുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കേണ്ടതാണ്.

eng­lish sum­ma­ry; Two years lat­er, New Zealand’s bor­ders reopen

you may also like this video;

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.