23 April 2024, Tuesday

Related news

April 22, 2024
February 21, 2024
February 6, 2024
December 7, 2023
December 6, 2023
October 21, 2023
September 15, 2023
July 26, 2023
June 5, 2023
March 31, 2023

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും

Janayugom Webdesk
തിരുവനന്തപുരം
May 25, 2022 6:39 pm

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്എസില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് കാലം കഴിഞ്ഞ് നമ്മള്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

42,90000 കുട്ടികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണ് സ്കൂളുകളില്‍ എത്തുക. 4857 അധ്യാപകരെയാണ് പിഎസ് സി വഴി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമിച്ചത്. 490 അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27 ന് പൂര്‍ത്തികരിക്കും. സ്കൂളുകളുടെ പരിസരങ്ങള്‍ സമ്പൂര്‍ണ ശുചീകരണം നടത്തും. കുടിവെള്ള ടാങ്കുകള്‍ ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കും. 

സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒപ്പം തന്നെ പ്രവേശനോത്സവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് മാസം 30 ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇടതുസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 10.34 ലക്ഷം വിദ്യാര്‍ത്ഥികളാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. 

Eng­lish Summary:Schools will reopen on June 1
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.