
മലപ്പുറം കൊണ്ടോട്ടിയിൽ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളില്‍ നിന്നു ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ്, അരീക്കോട്,വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ എന്നിരാണ് പിടിയിലായത്.
ഒഴുകൂര്‍ സ്വദേശി മുഹമ്മദ് ജുറൈജിന്റെ മുസ്‌ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും, കിഴിശ്ശേരി സ്വദേശി വിഘ്‌നേശിന്റെ ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട ഫാഷന്‍ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ ദിവസം മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണം നടത്തി. കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നാണ് ഇരുവരേയും മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ പൊലിസ് പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.