15 November 2024, Friday
KSFE Galaxy Chits Banner 2

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച് കൊടുങ്കാറ്റ്: 45 പേര്‍ മ രിച്ചു

Janayugom Webdesk
മനില
October 29, 2022 7:16 pm

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച് തുടരുന്ന കൊടുങ്കാറ്റില്‍പ്പെട്ട് 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറിൽ 75 കിലോമീറ്റർ (46 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ച ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെയാണ് കരതൊട്ടത്. തുടർന്ന് 14 പേരെ കൂടി കാണാതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കൻ പ്രവിശ്യകളെയും നഗരത്തെയുമാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏകദേശം 67,000 നിവാസികളെ കൊടുങ്കാറ്റ് ബാധിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കൊടുങ്കാറ്റ് ആറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുകയും ചെയ്തു. 60,000 ജനസംഖ്യയുള്ള സമീപ നഗരമായ ഉപി വെള്ളത്തിനടിയിലായതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തുടനീളമുള്ള 1,85,000 ത്തോളം ആളുകളെ കൊടുങ്കാറ്റ് ബാധിച്ചതായി അധികൃതർ അറിയിച്ചു, 8,000ത്തിലധികം ആളുകൾ ഭവനരഹിതരായി.
വാരാന്ത്യത്തിൽ തലസ്ഥാനമായ മനിലയിലും സമീപ പ്രവിശ്യകളിലും കൊടുങ്കാറ്റ് വീശുമെന്ന് സംസ്ഥാന കാലാവസ്ഥാ ഉദ്യോഗസ്ഥർ അറിയിച്ചു. 

Eng­lish Sum­ma­ry: Typhoon wreaks hav­oc in Philip­pines: 45 de ad

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.