രാത്രിയില്‍ നടക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തു.
ക്രമസമാധാന സൂചികയില്‍ രണ്ടാം സ്ഥാനവും യുഎഇക്ക് തന്നെയാണ്. ഗാലപ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയുടെ റിപോര്‍ടിലാണ് യുഎഇ മികവ് തെളിയിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേര്‍ യുഎഇയെ അനുകൂലിച്ചപ്പോള്‍ 93 ശതമാനം പേര്‍ പിന്തുണച്ച നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും ഉയര്‍ന്ന ക്രമസമാധാന സൂചികയില്‍ ഒരു പോയിന്‍റെ വ്യത്യാസത്തിലാണ് യു എ ഇക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 93 പോയിന്റ് ആണ് യു എ ഇക്ക് ലഭിച്ചത്. 94 പോയിന്റ് നേടിയ നോര്‍വേയാണ് ഒന്നാമത്. സ്വന്തം സുരക്ഷയെയും നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ഇത് അനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്.
ഒക്ടോബറില്‍ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചികയിലും യു എ ഇ (98.5 ശതമാനം) ഒന്നാമതെത്തിയിരുന്നു. സിംഗപൂര്‍ (96.9 ശതമാനം) ആയിരുന്നു രണ്ടാം സ്ഥാനത്ത്. ഈ വര്‍ഷം നമ്ബിയോ നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത 10 നഗരങ്ങളുടെ പട്ടികയില്‍ അബുദബി, ദുബൈ, ശാര്‍ജ എമിറേറ്റുകള്‍ ഇടംപിടിച്ചിരുന്നു.
english summary;UAE has been selected as the safest country in the world
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.