ഡൽഹി കലാപ കേസില്‍ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് കർക്കർദൂമ കോടതി. ഡൽഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെതുടര്‍ന്ന് ഉമര്‍ ഖാലിദിനെതിരെ ഐപിസിയും യുഎപിഎയും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ടാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ അംഗമായ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 72 മണിക്കൂർ നീണ്ടുനിന്ന അക്രമത്തിൽ 53 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2020 മാർച്ചില്‍ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഉമർ ഖാലിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉമറും കൂട്ടാളികളും ഡൽഹിയിൽ വർഗീയ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതായി അവകാശപ്പെട്ടു.
english summary; Umar Khalid denied bail in Delhi riots case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.