ഉക്രെയ്‌നിലെ മാനുഷിക സാഹചര്യം സംബന്ധിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രമേയത്തില്‍ വോട്ട് ചെയ്യാതെ ഇന്ത്യ വിട്ടുനിന്നു. അതേസമയം റഷ്യ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിലും ഇന്ത്യ വോട്ട് രേഖപ്പെടുത്തിയില്ല.
ഉക്രെയ്ന്‍ അവതരിപ്പിച്ച പ്രമേയം അഞ്ചിനെതിരെ 140 വോട്ടുകള്‍ക്ക് പാസായി. ഇന്ത്യ ഉള്‍പ്പെടെ 38 അംഗങ്ങള്‍ വിട്ടുനിന്നു.
സ്വന്തം സൈനികനടപടിയെ പരാമര്‍ശിക്കാതെയാണ് റഷ്യ പ്രമേയം അവതരിപ്പിച്ചത്.
ചൈനയും റഷ്യയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. 15 അംഗ കൗണ്‍സിലില്‍ ഒമ്പത് വോട്ടാണ് പ്രമേയം പാസാക്കാന്‍ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെ ബാക്കിയുള്ള രാജ്യങ്ങള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെട്ടു. ഉക്രെയ്ന്‍ വിഷയത്തില്‍ ആറാമത്തെ തവണയാണ് വോട്ടിങ്ങില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നത്.
റഷ്യ പ്രമേയത്തിലൂടെ ഉക്രെയ്‌നെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യയിലെ അടിയന്തരമായ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കോടിക്കണക്കിന് ആളുകളും അവരുടെ സ്വപ്നങ്ങളുമാണ് ഇല്ലാതായിരിക്കുന്നതെന്നും ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
English Summary:UN resolution: India withdraws
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.