23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024

പാകിസ്ഥാനില്‍ അനിശ്ചിതത്വം; ഇമ്രാന്‍ ഖാന്റെ വിധി നിര്‍ണയിക്കുക സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2022 11:29 pm

പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മുന്‍ പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസായ ഗുല്‍സാര്‍ അഹമ്മദിനെ കാവല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇമ്രാന്‍ ഖാന്‍ ശുപാര്‍ശ ചെയ്തു. കാവല്‍ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് വരെ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് പ്രസിഡന്റ് അരിഫ് അല്‍ഫി നേരത്തെ അറിയിച്ചിരുന്നു. കാവല്‍ പ്രധാനമന്ത്രിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാനും പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനും പ്രസിഡന്റ് കത്തയച്ചിരുന്നു. ഭരണഘടന അനുസരിച്ച് ദേശീയ അസംബ്ലിയും ഫെഡറല്‍ കാബിനറ്റും ഞായറാഴ്ച പിരിച്ചുവിട്ടതായും കത്തില്‍ പറയുന്നു. 

അതേസമയം അവിശ്വാസ വോട്ടെടുപ്പ് തടഞ്ഞ് സര്‍ക്കാര്‍ പിരിച്ചുവിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാവി സുപ്രീം കോടതി വിധിയെ ആശ്രയിച്ചായിരിക്കും. അവിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അപ്രതീക്ഷിത നടപടി. എന്നാല്‍ പ്രമേയ വോട്ടെടുപ്പ് തടഞ്ഞുകൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചു. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും തീരുമാനം വൈകുകയായിരുന്നു.

Eng­lish Summary:Uncertainty in Pak­istan; Supreme Court to decide Imran Khan’s verdict
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.