26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

മാമ്പഴം വേണമെന്ന് വാശിപിടിച്ച അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മാവന്‍

Janayugom Webdesk
July 23, 2022 7:01 pm

മാമ്പഴം വേണമെന്ന് വാശി പിടിച്ച അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി ബന്ധു. 33കാരനായ ഉമര്‍ദീനാണ് ഖൈറു നിശ(5)യെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി മറവ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഖേദ കുര്‍ത്താന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവാവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് മാമ്പഴം വേണമെന്ന് വേണമെന്ന് കുട്ടി വാശിപിടിച്ചത്. എന്നാല്‍ ഈ സമയം ദേഷ്യം വന്ന ഉമര്‍ദീന്‍ കുട്ടിയെ വഴക്ക് പറയുകയും ഇരുമ്പ് വടി കോണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ശേഷം കഴുത്തറുക്കുകയുമായിരുന്നു. 

രക്തം വാര്‍ന്ന കുട്ടിയുടെ മൃതദേഹം ഇയാള്‍ ചാക്കിലേക്ക് മാറ്റി മറവു ചെയ്തു. കുട്ടിയെ കാണാതായതോട് ഗ്രാമവാസികള്‍ക്കൊപ്പം അന്വേഷണത്തിന് പ്രതിയും ഉണ്ടായിരുന്നു. പ്രതിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതിക്കെതിരെ കൊലപാതത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. പൊലീസ് പ്രതിയെ കാടിന്റെ പരിസരഭാഗത്ത് നിന്നാണ് പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. 

Eng­lish Summary:Uncle killed a five-year-old girl by slit­ting her throat for insist­ing on mangoes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.