24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 22, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025

നഗരങ്ങളില്‍ തൊഴിലില്ലായ്മ പെരുകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2021 11:10 pm

സാമ്പത്തിക വളര്‍ച്ചയുടെയും തൊഴിലുകളുടെയും പ്രഭവകേന്ദ്രമായി കരുതപ്പെട്ടിരുന്ന നഗരങ്ങളുടെ അവസ്ഥ, നരേന്ദ്ര മോഡിയുടെ വികലമായ സാമ്പത്തിക നയങ്ങളുടെ ഫലമായി മാറിമറിഞ്ഞുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ) രേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി രാജ്യത്തെ നഗരങ്ങളിലെ തൊഴില്‍ നിരക്ക് എട്ട് ശതമാനം മാത്രമാണ്. 2020ല്‍ ആദ്യ ലോക്ഡൗണ്‍ സമയത്ത് 25 ശതമാനമായും കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് 2021 മെയ് മാസത്തില്‍ 15 ശതമാനമായും നിരക്ക് ഉയര്‍ന്നെങ്കിലും പിന്നീട് താഴേക്ക് പതിച്ച് എട്ട് ശതമാനത്തിന് സമീപത്തേക്ക് തന്നെ എത്തുകയായിരുന്നു. രാജ്യത്ത് വലിയൊരു വിഭാഗം കുടുംബങ്ങളും കടക്കെണിയിലും ദാരിദ്ര്യത്തിലും കഴിയുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019 ജനുവരിയില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ ആകെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 12.84 കോടിയാണെന്ന് സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഡിസംബറില്‍ ഇത് 12.47 കോടിയായി ഇടിഞ്ഞു. ജനസംഖ്യയിലും തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടും 37 ലക്ഷത്തിന്റെ കുറവാണ് തൊഴിലെടുക്കുന്നവരില്‍ ഉണ്ടായിരിക്കുന്നത്. തൊഴിലെടുക്കുന്നവരും അതിന് സന്നദ്ധരായവരും ഉള്‍പ്പെടെയുള്ളവരുടെ ശതമാനവും നഗരങ്ങളില്‍ കുറഞ്ഞുവരുന്നുവെന്നതും നിലവിലുള്ള സ്ഥിതി വ്യക്തമാക്കുന്നു. 2019 ജനുവരിയില്‍ 41.5 ശതമാനമുണ്ടായിരുന്നത് 2021 ഡിസംബറില്‍ 37.5 ശതമാനം മാത്രമായിരിക്കുന്നു. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഇത് 32.5 ശതമാനവും രണ്ടാം തരംഗത്തിന്റെ കാലത്ത് 36.7 ശതമാനവുമായിരുന്നു. ഇതേ മൂന്ന് വര്‍ഷക്കാലയളവില്‍ ഗ്രാമങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ 27.77 കോടിയില്‍ നിന്ന് 27.68 കോടിയായാണ് കുറഞ്ഞത്. ഒമ്പത് ലക്ഷത്തിന്റെ കുറവ് ഉണ്ടായത് ആശങ്കാജനകമാണെങ്കിലും നഗരങ്ങളിലെ സ്ഥിതിവിശേഷം കൂടുതല്‍ ഭീതിയുണര്‍ത്തുന്നതാണെന്ന് വ്യക്തം.

തൊഴിലുറപ്പ് പദ്ധതിയും കാര്‍ഷികമേഖലയിലെ തൊഴിലവസരങ്ങളുമെല്ലാം ഗ്രാമീണ മേഖലയില്‍ അല്‍പ്പം ആശ്വാസം നല്‍കുന്നുമുണ്ട്. നഗരങ്ങളില്‍ സമാനമായ രീതിയിലുള്ള തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നഗരങ്ങളില്‍ ഈ ആശ്വാസം ലഭിക്കുന്നില്ല. നഗരങ്ങളിലെ തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ധിച്ചുവരുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായേക്കും. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയമായി ഉയര്‍ന്നുവരാറുള്ളത് തൊഴിലില്ലായ്മയാണെന്നതും ബിജെപിയെ പിന്തുണയ്ക്കുന്ന നഗരവാസികളില്‍ നല്ലൊരു പങ്കിനെയും ഈ വിഷയം ബാധിക്കുമെന്നതും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നില പരുങ്ങലിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
eng­lish sum­ma­ry; Unem­ploy­ment is on the rise in cities

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.