ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സമിതി രൂപീകരിച്ച് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. ഗോവയ്ക്കു ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് അടുത്തിടെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞിരുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള കരട് സമിതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രമോദ് കോലി, ഉത്തരാഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി ശത്രുഘ്നന്‍ സിന്‍ഹ, ഡൂണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മനു ഗൗഡ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാന ഗവര്‍ണര്‍ ഗുര്‍മിത് സിങ് സമിതിക്ക് അംഗീകാരം നല്‍കിയതായാണ് സൂചന.
ഉത്തരാഖണ്ഡിനു പിന്നാലെ യുപി ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു.
English Summary: Unified Civil Code: Uttarakhand formed a committee
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.