11 March 2025, Tuesday
KSFE Galaxy Chits Banner 2

കേന്ദ്ര ബജറ്റ് 2022; 400 വന്ദേഭാരത് ട്രെയിനുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2022 11:31 am

ഇന്ത്യയുടെ 75 ആമത് പൊതു ബജറ്റിന് തുടക്കമായി. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറാണെന്ന് ന 2022- 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് കിസാന്‍ ഡ്രോണുകള്‍ നല്‍കും. 2.37 ലക്ഷം രൂപ കര്‍ഷകര്‍ക്ക് താങ്ങുവിലയായി നല്‍കും. മലയോര ഗതാഗത മേഖലയില്‍ പര്‍വത് മാലാ പദ്ധതി ആരംഭിക്കും. 400 പുതിയ വന്ദേഭാരത് ട്രെയിനുകളാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന വാഗ്ദാനം. അഞ്ച് നദീ സംയോജന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 25000 കിലോ മീറ്റര്‍ ദേശീയ പാതാ വികസനവും പ്രഖ്യാപിച്ചു. എല്‍ഐസി സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ പരാമർശിച്ചുകൊണ്ടാണ് ബ‌ഡ്‌ജറ്റ് അവതരണം ആരംഭിച്ചത്.
കൊവിഡിന്റെ വെല്ലുവിളികൾ നേരിടാൻ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവുമാണ് സർക്കാരിന്റെ മുഖ്യ ലക്ഷ്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു. ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളേക്കാൾ മികച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരതിന് മുഖ്യ പ്രാധാന്യം നൽകും. ഈ സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയുണ്ടാകും. അടുത്ത 25 വർഷത്തേക്കുള്ള വികസന രേഖയാണ് ഈ ബ‌ഡ്‌ജറ്റെന്നും മന്ത്രി അറിച്ചു.
ബ‌ഡ്‌ജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അവതരണം. ഇത് നാലാമത്തെ തവണയാണ് നിര്‍മ്മലാ സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Union Bud­get 2022; 400 Vande Bharat trains

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.