കർഷക നേതാവ് രാകേഷ് ടികായത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അജയ് മിശ്ര. രാകേഷ് ടികായത്ത് രണ്ടാം തരക്കാരൻ എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. രണ്ട് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവെച്ച തുക നഷ്ടപ്പെട്ടയാളാണ്. ഇത്തരത്തിലുള്ള ഒരാൾ ആരെയെങ്കിലും എതിർത്താൽ അതിന് ഒരു വിലയുമില്ല. അത്തരക്കാരോട് പ്രതികരിക്കന്നതില് പ്രസക്തിയില്ലെന്നും മിശ്ര പറഞ്ഞു.
കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ 75 മണിക്കൂർ നീണ്ട ധര്‍ണ നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അജയ് മിശ്രയുടെ പ്രതികരണം.
കഴിഞ്ഞ ഒക്ടോബര്‍ 3 ന് ലഖിംപൂർ ഖേരിയില്‍ 8 കര്‍ഷകര്‍ മരിക്കാനിടയായ സംഭവത്തില്‍ മകനെതിരെയുള്ള ആരോപണവും മിശ്ര നിഷേധിച്ചു.
English Summary: Union Minister Ajay Misra hits out at Rakesh Tikait, calls him ‘second rate person’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.