8 May 2024, Wednesday

ആലപ്പുഴയിൽ കവറിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം; ആശങ്ക!

Janayugom Webdesk
September 19, 2021 7:14 pm

ആലപ്പുഴ നഗരത്തില്‍ കല്ലുപാലത്തിന് സമീപം പൊളിച്ച്കൊണ്ടിരുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി . രണ്ട്‌ തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്‌ഥികൂടമാണ്‌ ലഭിച്ചത്‌. കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം ലഭിച്ചത്.കെട്ടിടം ദീർഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. മുമ്പ്‌ പലപ്പോഴും വാടകയ്‌ക്ക്‌ നൽകിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അസ്‌ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ്‌ ഇവിടെ വാടകയ്‌ക്ക്‌ താമസിച്ച ഡോക്‌ടർ പഠനാവശ്യത്തിന്‌ ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്‌.
ഡോക്‌ടറുമായി സംസാരിച്ച ശേഷമേ ഇതിൽ വ്യക്‌തത വരുത്താനാകൂ എന്ന്‌ പൊലീസ്‌ അറിയിച്ചു. ജില്ലാ പൊലീസ്‌ മേധാവി ജി ജയ്‌ദേവ്‌ സ്‌ഥലത്തെത്തി.
eng­lish summary;unknown Human skel­ton found in Alappuzha
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.