ഉത്തര്‍പ്രദേശിലെ അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്. 54.18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 613 സ്ഥാനാര്‍ത്ഥികളാണ് ഏഴാം ഘട്ടത്തില്‍ ജനവിധി തേടിയത്. ഇതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
അതേസമയം സഗ്ഡി നിയോജകമണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. ഇവിടെ തെരഞ്ഞെടുപ്പ് ഒരുമണിക്കൂറോളം വൈകി. വാരാണസിയിലെ മാല്‍ദഹിയയില്‍ വോട്ടിങ് യന്ത്രം സ്വിച്ച് ഓഫ് ചെയ്തുവച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് 40 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. നിരവധി ഇടങ്ങളില്‍ ഇവിഎം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. ഫലം പത്തിന് പുറത്തുവരും.
English Summary: UP: 54.18 per cent turnout in last phase
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.