15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

വംശഹത്യയുടെ നിഴലിൽ യുപി തെരഞ്ഞെടുപ്പ്

Janayugom Webdesk
ന്യൂഡൽഹി
February 26, 2022 10:46 pm

രാജ്യത്ത് വംശഹത്യ നടത്താനുള്ള ആഹ്വാനം ഉണ്ടായിട്ടും സുപ്രീം കോടതി ചോദ്യം ചെയ്യുന്നതുവരെ നോക്കിനിന്ന കേന്ദ്രസർക്കാരും വംശഹത്യാ ആഹ്വാനത്തെ ന്യായീകരിച്ച സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമാണിന്ന്. ഹരിദ്വാറിൽ കൊലപാതകാഹ്വാനവും മുസ്‍ലിം വിരുദ്ധ കൊലവിളികളുമുയർന്ന് ഒരു മാസത്തിനുള്ളിലാണ് യുപി തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെട്ടത്. പ്രചാരണത്തിൽ അതിന്റെ അനുരണനങ്ങൾ ഉണ്ടായി. മോഡി-ആദിത്യനാഥ് സംഘം മുസ്‍ലിം വിരുദ്ധ പ്രചരണം തന്നെയാണ് പുറത്തെടുത്തത്.
സമാജ്‍വാദി പാർട്ടിക്ക് വോട്ട് ചെയ്താൽ നാശം വിതയ്ക്കാനുള്ള തീവ്രവാദികൾക്ക് ഉറപ്പായ ക്ഷണമാകുമെന്ന് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകാനും മോഡി മടിച്ചില്ല.
2014 മുതലുള്ള എട്ട് വർഷത്തിനിടയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ബിജെപി രണ്ടു തുടർമാർഗങ്ങളാണ് സ്വീകരിച്ചത്- മാധ്യമ സാന്നിധ്യം വിപുലീകരിക്കലും മുസ്‍ലിം വിദ്വേഷത്തിന്റെ രാഷ്ട്രീയം സാധാരണമാക്കലും. അതിന്റെ കടുത്ത പരീക്ഷണമാണ് യുപിയിൽ നടക്കുന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ നരവംശശാസ്ത്ര പ്രൊഫസർ തോമസ് ബ്ലോം ഹാൻസെൻ പറഞ്ഞ “പൊതുജന രോഷവും കൂട്ടായ അക്രമവും സ്വീകരിക്കുന്നതിനുള്ള ദീർഘകാല പ്രവണത” വിപുലീകരിക്കാനും ചിട്ടപ്പെടുത്താനും പാർട്ടിക്ക് കഴിഞ്ഞത് മാധ്യമങ്ങളുടെ നിയന്ത്രണത്തിലൂടെയാണ്. ഹരിദ്വാർ ധർമ്മ സൻസദിന് ശേഷം പൊതു രോഷവും ചില അറസ്റ്റുകളും ഉണ്ടായി. എന്നാൽ അത് ഹിന്ദു തീവ്രസംഘത്തിലെയും തീവ്രവലതുപക്ഷത്തിലെയും ഏതാനും ചിലരുടെ വിഷയം മാത്രമായി മാധ്യമങ്ങളും ബിജെപി അനുഭാവികളും ചേർന്ന് പ്രചരിപ്പിച്ചു.
ധർമ്മ സൻസദിൽ വംശഹത്യാ ആഹ്വാനം നടന്നു. എന്നാൽ, ഭരണകൂടം ഇതേക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇവിടെയെന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി ചോദിക്കുന്നതുവരെ വിഷയത്തിൽ സർക്കാർ ഇടപെട്ടില്ല. കോടതി ഇടപെട്ടപ്പോൾ മാത്രം കുറച്ചു പേരെ അറസ്റ്റ് ചെയ്യുകയും ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗം വംശഹത്യയിലേക്കും ഹിംസയിലേക്കും നയിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആൾക്കൂട്ടക്കൊലയിൽ കുറ്റാരോപിതരായ വ്യക്തികളെ ഒരു മന്ത്രി മാലയിട്ട് സ്വീകരിക്കുന്ന സാഹചര്യം പോലും ഉണ്ടായി. ആൾക്കൂട്ടത്തിനെതിരെ വെടി വയ്ക്കാനാവശ്യപ്പെട്ട ക്യാബിനറ്റ് അംഗമായ ഒരു മന്ത്രി ഡൽഹിയിൽ തന്നെയുണ്ട്.
കർണാടകയിലെ ഹിജാബ് നിരോധന വിവാദം യുപിയിലെ പ്രചാരണത്തിലെത്തിയത് മിന്നൽ വേഗത്തിലാണ്. ഫെബ്രുവരി 20 ന് ഷിമോഗയിൽ കൊല്ലപ്പെട്ട ബജ്റംഗ്‍ദൾ പ്രവര്‍ത്തകന്‍ ഹർഷയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരാണായുധമാണ്.
മോഡിയും യുപി മുഖ്യമന്ത്രി ആദിത്യനാഥും ഹിജാബ് വിഷയം മുതലാക്കി. ”കർണാടകയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ലെങ്കില്‍ അതിനു കാരണം ഒവൈസിയെപ്പോലുള്ളവർ പിന്തുണയ്ക്കുന്ന കാഠ്മുള്ള മനോഭാവമാണ്” എന്ന് ആദിത്യനാഥ് ആജ്തകിന് അനുവദിച്ച അഭിമുഖത്തില്‍ പരിഹസിച്ചിരുന്നു. മുസ്‍ലിം ജനതയെ പരിഹസിക്കുന്നതിന് ഉപയോഗിക്കുന്ന ‘കാഠ്മുള്ള’ എന്ന പ്രയോഗമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നത് യാദൃച്ഛികമല്ല.

Eng­lish Sum­ma­ry: UP elec­tions in the shad­ow of genocide

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.