ചിത്രക്കുട് ബലാത്സംഗ കേസിൽ ഉത്തര്‍പ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയും മറ്റ് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിക്കൊപ്പം കുറ്റക്കാരായ രണ്ടുപേർ. കേസിലെ മറ്റ് നാല് പ്രതികളെ വെറുതെ വിട്ടു. നവംബർ 12ന് ശിക്ഷ വിധിക്കുമെന്ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജി പി കെ റായി അറിയിച്ചു. കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
സമാജ്‌വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്ന പ്രജാപതിക്കെതിരെ 2017 ഫെബ്രുവരിയിലാണ് കൂട്ടബലാത്സംഗത്തിന് കേസ് എടുക്കുന്നത്. എസ്പിയുടെ മുതിർന്ന നേതാവും കൂട്ടാളികളും രണ്ട് തവണ ബലാത്സംഗം ചെയ്തെന്നും പ്രായപൂർത്തിയാകാത്ത തന്റെ മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കാട്ടി വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.
English Summary : UP ex minister found guilty in chitrakoodu rape case
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.