22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 14, 2024
November 8, 2023
August 16, 2023
July 15, 2023
June 30, 2023
April 2, 2023
February 21, 2023
February 15, 2023
March 15, 2022
January 29, 2022

പശുവിന് മുന്നില്‍ മൂത്രമൊഴിച്ചു: യുവാവിന് മര്‍ദ്ദനം

Janayugom Webdesk
ഭോപ്പാല്‍
January 29, 2022 10:16 pm

പശുവിന് മുന്നില്‍ മൂത്രമൊഴിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം. മധ്യ പ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം നടന്നത്.
സെയ്ഫുദീന്‍ പാട്ട്‌ലിവാല എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വീരേന്ദ്ര റാഥോഡ് എന്നയാളെ മനക് ചൗക് പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 323, 294, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ സെയ്ഫുദ്ദീന്‍ ക്ഷമ ചോദിക്കുന്നതും എന്നാല്‍ വീരേന്ദ്ര റാഥോഡ് മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ കാണാം.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും പതിവാണ്. നേരത്തെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കൗ കാബിനറ്റ് രൂപീകരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Eng­lish Summary:Urine in front of cow: Young man beaten
You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.