22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ഉരുവിന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി

Janayugom Webdesk
തിരുവനന്തപുരം
March 14, 2022 4:04 pm

മാധ്യമപ്രവർത്തകൻ ഇ എം അഷറഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ഉരു‘വിന്റെ ആദ്യ പ്രദർശനം കലാഭവൻ തിയറ്ററിൽ നടന്നു. ജോൺ ബ്രിട്ടാസ്‌ എംപി, കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ,യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, കവി പ്രഭാവർമ്മ, ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ പി എസ്‌ ശ്രീകല,പെരുമ്പടം ശ്രീധരൻ  പ്രൊഫ. എ ജി ഒലീന , സൂര്യ കൃഷ്ണമൂർത്തി, പന്തളം സുധാകരൻ  തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ പശ്‌ചാത്തലത്തിൽ  പ്രവാസികളുടെ ജീവിത സംഘർഷങ്ങളെക്കുറിച്ചാണ്‌ സിനിമ. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമ്മാണ കേന്ദ്രത്തിൽ ചിത്രീകരിച്ച സിനിമ  മൻസൂർ പള്ളൂരാണ്‌  നിർമിച്ചത്‌. മാമുക്കോയ,കെ യു മനോജ് , മഞ്ജു പത്രോസ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മൊഹ്സിൻ, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്കർ, പി കെ സാഹിർ  തുടങ്ങിയവരാണ്‌ അഭിനേതാക്കൾ. പ്രഭാവർമ്മ ഗാനരചനയും കമൽ പ്രശാന്ത് സംഗീത സംവിധാനവും നിർവഹിച്ചു. ശ്രീകുമാർ പെരുമ്പടവമാണ്‌ ഛായാഗ്രഹണം. എഡിറ്റർ ഹരിനായർ.

Eng­lish Sum­ma­ry: Uru’s first per­for­mance was notable

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.