22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 16, 2024
November 14, 2024
November 12, 2024
November 8, 2024
November 8, 2024

അമേരിക്കയുടെ ഏക എതിരാളി ചൈനയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

Janayugom Webdesk
വാഷിംഗ്ടണ്‍
October 28, 2022 11:26 am

അന്താരാഷ്ട്ര തലത്തില്‍ സ്വാധീനം ചെലുത്താനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ശക്തിയെന്ന നിലയില്‍ അമേരിക്കയുടെ ഏക എതിരാളി ചൈനയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ചൈനയെ ‘പേസിംഗ് ചലഞ്ച്’ എന്ന് വിലയിരുത്തിക്കൊണ്ട് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ നാഷണല്‍ ഡിഫന്‍സ് സ്ട്രാറ്റജി പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഓസ്റ്റിന്‍.

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന മാത്രമാണ് അന്താരാഷ്ട്ര ക്രമം പുനര്‍രൂപകല്‍പ്പനചെയ്യുന്നതിലും അതിനുള്ള ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരേയൊരു എതിരാളിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ടീമിന്റെ നേതൃത്വത്തില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുകയാണെന്നും ഇക്കാര്യത്തില്‍ ചൈന ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പെടെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും കേന്ദ്രീകരിക്കുന്നതിനുള്ള നിരവധി ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ഓസ്റ്റിന്‍ പറഞ്ഞു.

Eng­lish sum­ma­ry; US Defense Sec­re­tary says Chi­na is Amer­i­ca’s only competitor 

You may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.