അമേരിക്കന്‍ രാഷ്ട്രീയത്തിലെ വരും വര്‍ഷങ്ങളെ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ ഇന്ത്യന്‍ വംശജരും. ഈ മാസം എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് വര്‍ഷമാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി. കാലാവധിയില്‍ പകുതി പിന്നിടുമ്പോഴാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വിശകലനം കൂടിയാകും ഇത്. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് വര്‍ഷമാണ് ഇവരുടെ കാലാവധി. ഇതോടൊപ്പം തന്നെ ചില സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍, പ്രദേശിക ഭരണകൂട തെരഞ്ഞെടുപ്പും ഇതിനൊടൊപ്പം നടക്കും. അഞ്ച് ഇന്ത്യന്‍ വംശജരാണ് യുഎസ് പ്രതിനിധിസഭയിലേക്ക് മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ ആമി ബേറ, രാജാ കൃഷ്ണമൂര്‍ത്തി, റൊ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണ് പ്രതിനിധി സഭയിലേക്ക് വീണ്ടും ജനവിധി തേടുന്നത്. നാലു പേരും വിജയമുറപ്പിച്ചതായാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഇവരെകൂടാതെ ബിസിനസുകാരനായ ശ്രീ ധനേദര്‍ ആണ് മത്സരിക്കുന്ന അഞ്ചാമന്‍. മിഷിഗണില്‍ നിന്നാണ് ശ്രീ ധനേദര്‍ മത്സരിക്കുന്നത്. ആമി ബോറയാണ് ഇവരില്‍ ഏറ്റവും മുതിര്‍ന്ന അംഗം. ആറാമത്തെ തവണയാണ് മത്സരിക്കുന്നത്. കാലിഫോര്‍ണിയയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇല്ലിനോയിസില്‍ നിന്ന് കൃഷ്ണമൂര്‍ത്തിയും വാഷിങ്ടണ്‍ സ്റ്റേറ്റില്‍ നിന്ന് പ്രമീള ജയപാലും തുടര്‍ച്ചായ നാലാം തവണെയാണ് മത്സരിക്കുന്നത്. ചെന്നൈയില്‍ ജനിച്ച 57കാരിയായ പ്രമീള ജയപാലാണ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിത. ഡെമോക്രാറ്റിക് ടിക്കറ്റില്‍ മേരിലാന്‍ഡ് ലഫ്റ്റനന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന അരുണ മില്ലെറാണ് വിജയപ്രതീക്ഷ നല്‍കുന്ന മറ്റൊരു ഇന്ത്യന്‍ വംശജന്‍. മേരിലാന്‍ഡ് ഹൗസ് ഓഫ് ഡെലിഗേറ്റ്സിലെ മുന്‍ അംഗമായിരുന്നു ഇദ്ദേഹം. അരുണ മില്ലെറും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മില്ലെര്‍ വിജയിച്ചാല്‍ മേരിലാന്‍ഡിന്റെ മേയര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കും മില്ലെര്‍. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സൂചന.
English Summary: Five prominent Indian-American politicians in race for US Congress in midterm polls
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.