23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 18, 2023
May 8, 2023
February 9, 2023
November 25, 2022
October 28, 2022

ഉത്തര്‍പ്രദേശ് പൊലീസ് മേധാവിയെ പദവിയില്‍ നിന്നും നീക്കി

Janayugom Webdesk
ലഖ്‌നൗ
May 12, 2022 9:54 am

ജോലിയില്‍ താത്പര്യമില്ലെന്നും ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പദവിയില്‍ നിന്നും മുകുള്‍ ഗോയലിനെ നീക്കി. സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുകുള്‍ ഗോയലിനോട് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുകുള്‍ ഗോയല്‍ വിട്ടുനിന്നിരുന്നു.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മുകുള്‍ ഗോയല്‍. 2021 ജൂലൈയിലാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തത്.

Eng­lish sum­ma­ry; Uttar Pradesh police chief fired

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.