22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 19, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024

സംസ്ഥാനത്തെ സ്‌​കൂളുകളി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍; മാ​ർ​ഗ​നി​ർ​ദേ​ശം പുറത്തിറക്കി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 16, 2022 8:46 pm

സ്‌​കൂ​ളു​ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സംസ്ഥാന സര്‍ക്കാര്‍ പു​റ​ത്തി​റ​ക്കി. 19 മു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീരുമാനമെടുത്തത്.

15 വ​യ​സും അ​തി​ന് മു​ക​ളി​ലും പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍ 2007ലോ ​അ​തി​നു​മു​മ്പോ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. 15 മു​ത​ല്‍ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വാ​ക്‌​സി​ന്‍ മാ​ത്ര​മാ​ണ് ന​ല്‍​കു​ക. ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രി​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തേ​ണ്ട സ്‌​കൂ​ളു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. 500ല്‍ ​കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള സ്‌​കൂ​ളു​ക​ളെ സെ​ഷ​ന്‍ സൈ​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്താ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വെ​യ്റ്റിം​ഗ് ഏ​രി​യ, വാ​ക്‌​സി​നേ​ഷ​ന്‍ റൂം, ​ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ റൂം ​എ​ന്നി​വ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പാ​ക്ക​ണം. സ്‌​കൂ​ളു​ക​ളി​ല്‍ ത​യാ​റാ​ക്കി​യ വാ​ക്‌​സി​നേ​ഷ​ന്‍ സെ​ഷ​നു​ക​ള്‍ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ലി​ങ്ക് ചെ​യ്യും. സ്‌​കൂ​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ സെ​ഷ​നു​ക​ളു​ടെ എ​ണ്ണം ജി​ല്ലാ ടാ​സ്‌​ക് ഫോ​ഴ്‌​സ് തീ​രു​മാ​നി​ക്കു​ന്ന​താ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും എ​ല്ലാ സെ​ഷ​നു​ക​ളും നടത്തുക.
സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഒ​രു ദി​വ​സം വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലി​സ്റ്റ് വ​ള​രെ നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്കു​ക​യും അ​വ​ര്‍​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തെ കു​റി​ച്ച് അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്യും. വാ​ക്‌​സി​നേ​ഷ​ന്‍ ദി​വ​സ​ത്തി​ന് മു​മ്പ് അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും കോ​വി​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തും. ആ​രോ​ഗ്യ വ​കു​പ്പി​ലെ ഒ​രു മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, വാ​ക്‌​സി​നേ​റ്റ​ര്‍, സ്റ്റാ​ഫ് നേ​ഴ്‌​സ്, സ്‌​കൂ​ള്‍ ന​ല്‍​കു​ന്ന സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫു​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ടീം. ​കു​ട്ടി​ക​ളു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ഓ​രോ സെ​ഷ​ന്‍ സൈ​റ്റി​ലെ​യും വാ​ക്‌​സി​നേ​റ്റ​ര്‍​മാ​രു​ടെ എ​ണ്ണം തീ​രു​മാ​നി​ക്കും. എ​ല്ലാ വാ​ക്‌​സി​നേ​ഷ​നും കോ​വി​ന്നി​ല്‍ കൃ​ത്യ​മാ​യി രേഖപ്പെടുത്തേണ്ടതാണ്.

ഓ​ഫ്‌​ലൈ​ന്‍ സെ​ഷ​നു​ക​ളൊ​ന്നും ത​ന്നെ ന​ട​ത്താ​ന്‍ പാ​ടി​ല്ല. വാ​ക്‌​സി​ന്‍ ന​ല്‍​കു​മ്പോ​ള്‍ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കും. പ​നി​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ള്ള കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​ല്ല. വാ​ക്‌​സി​ന്‍ എ​ടു​ത്ത കു​ട്ടി​ക​ളെ 30 മി​നി​റ്റ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​ത്തും. ബ​യോ​മെ​ഡി​ക്ക​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യ സം​സ്‌​ക​ര​ണ​ത്തി​നാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും. വാ​ക്‌​സി​നേ​ഷ​ന്‍ മൂ​ലം കു​ട്ടി​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ഇ​എ​ഫ്‌​ഐ മാ​നേ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​രു​ക്കും. കു​ട്ടി​ക​ള്‍​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട​ക​ള്‍ കാ​ണു​ന്നു​വെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത എ​ഇ​എ​ഫ്‌​ഐ മാ​നേ​ജ്‌​മെന്റ് സെന്ററി​ലെ​ത്തി​ക്കും. ഇ​തി​നാ​യി സ്‌​കൂ​ളു​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ന്‍​സ് ഉറപ്പാക്കണം.

Eng­lish Sum­ma­ry: Vac­ci­na­tion in schools across the state from Wednes­day; Guide­line issued

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.