23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 5, 2024
January 23, 2023
January 17, 2023
September 20, 2022
September 18, 2022
July 15, 2022
June 11, 2022
June 4, 2022
June 3, 2022

കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം

Janayugom Webdesk
തിരുവനന്തപുരം
February 12, 2022 10:44 pm

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷനും വൻ വിജയത്തിലേക്ക്. 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം (11,47,364) പൂർത്തീകരിച്ചു. രണ്ടാം ഡോസ് വാക്സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15 ശതമാനം കുട്ടികള്‍ക്കാണ് (2,35,872) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്.

ആരോഗ്യ‑വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജനുവരി മൂന്നിനായിരുന്നു കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിച്ചു. വാക്സിനെടുക്കാന്‍ അര്‍ഹരായ ബാക്കിയുള്ള കുട്ടികള്‍ എത്രയും വേഗം വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അഭ്യര്‍ത്ഥിച്ചു.

18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ ഇതുവരെ 100 ശതമാനവും (2,68,67,998) രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവുമാണ് (2,27,94,149). ഇതുകൂടാതെ അര്‍ഹതയുള്ള 43 ശതമാനം പേര്‍ക്ക് (8,11,725) കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Vac­ci­na­tion of chil­dren 75%

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.