വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമേ ചെന്നൈയിൽ ട്രെയിൻ യാത്രയ്ക്ക് അനുമതി നൽകൂ എന്ന് ദക്ഷിണ റയിൽവേ. നാളെ മുതൽ ഈ മാസം 31 വരെ ഈ നിയന്ത്രണം തുടരും. വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ടിക്കറ്റ് നൽകില്ലെന്നും റയിൽവേ അറിയിച്ചു.
സീസൺ ടിക്കറ്റ് എടുക്കുന്നവർക്കും ഇത് ബാധകമാണ്.
ഈ കാലയളവിൽ മൊബൈലിലെ അൺറിസർവഡ് ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്) ലഭ്യമാകില്ല. കഴിഞ്ഞ ദിവസം മാത്രം 8,981 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ മാത്രം 4,531 കേസുകളാണ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള മറ്റ് പ്രദേശങ്ങൾ.
ENGLISH SUMMARY:Vaccine certificate mandatory for train passengers in Chennai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.