15 November 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ കടുവ മനുഷ്യൻ

വലിയശാല രാജു
July 23, 2023 8:48 am

ഇന്ത്യയുടെ കടുവ മനുഷ്യൻ എന്നറിയപ്പെടുന്ന മൃഗസ്നേഹിയാണ് വാല്മീക് താപ്പർ. കടുവയെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിട്ടുള്ള താപ്പർ ഇന്ത്യൻ കടുവ പഠനത്തിന്റ പരാമചര്യനാണ്. താപ്പറിന്റെ പ്രസക്തമായ പുസ്തകം the secret life of tiger ആണ്. താപ്പറിന്റെ പുസ്തകം വായിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. 40വർഷത്തോളം കടുവകളുമൊത് കഴിഞ്ഞ ഇദ്ദേഹം ജീവിക്കുന്ന വിസ്മയമാണ്. നിരവധി തവണ കാട്ടിൽ കടുവകളെ നേർക്ക് നേർ കാണുകയും അവയുമായി മൗനമായി സംസാരിക്കുകയും ചെയ്തിട്ടുള്ളതായി പറയുന്ന വാല്മീക് താപ്പർ കടുവകൾക്ക് മനുഷ്യരെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ഒരു പ്രകോപനവുമില്ലാതെ കടുവ ആക്രമിക്കാറില്ലെന്നും സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നു. മനുഷ്യനേക്കാൾ വിസ്വസിക്കാൻ കൊള്ളാവുന്നത് കടുവകളെ ആണെന്ന് കൂടി പറഞ്ഞു വയ്ക്കുന്നു. അവക്ക് മര്യാദയും പരസ്പര വിശ്വാസവുമുണ്ട്. നാല് പതിറ്റാണ്ട് കാലം കടുവയുമായി സഹവസിച്ചതിൽ ഒരിക്കൽപ്പോലും കടുവ താപ്പറെ ആക്രമിച്ചിട്ടില്ല. ഇത് കടുവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്വാസം അരക്കിട്ട് ഉറപ്പിക്കുന്നു.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സസ്യശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും സ്വർണമെഡലോടെയാണ് വാല്മീക് താപ്പർ വിജയിച്ചത്. ഒരു യാത്രയിൽ രാജസ്ഥാനിലെ മൻതം ദോർ കടുവ സങ്കേതത്തിൽ എത്തപ്പെട്ടതാണ് ജീവിതം മാറ്റിമറിച്ചത്. തന്റെ ജീവിതം കടുവകൾക്കായി സമർപ്പിക്കാൻ താപ്പർ തീരുമാനിച്ചു. മൻതം ദോറിലെ വനപാലകൻ പത്തെസിങ് രാദോർ ആണ് താപ്പറിലെ കടുവ നിരീക്ഷകനെ വളർത്തിയത്. കടുവകളുടെ ജീവിതം വ്യക്തമായി പഠിച്ച വ്യക്തിയാണദ്ദേഹം. കടുവകൾക്ക് കാടിനുള്ളിൽ വ്യക്തമായ ഒരു പാതയുണ്ട്. ഡൽഹിയിലെ ഭയപ്പെടുത്തുന്ന റോഡിനെക്കാൾ സഞ്ചരിക്കാൻ നല്ലത് കടുവകളുള്ള കാടുകളാണ്. അവയെ പൂർണമായും വിശ്വസിക്കാം. ഏകാകിയാണെകിലും കടുവകൾ കുടുംബ ബന്ധങ്ങൾ സൂകഷിക്കാറുണ്ട്. കടുവ നിരീക്ഷണത്തിൽ നിന്നും ആർജ്ജിച്ച അറിവിൽ നിന്നും താപ്പർ എഴുതുന്നു. കുട്ടികൾ വലുതായാൽ പെൺ കടുവ അവയെ അകറ്റാറുണ്ട്. എങ്കിലും മാതാപിതാക്കളും കുട്ടികളും ഇടക്ക് കാണാറുണ്ട്. തിരിച്ചറിയുന്നുമുണ്ട്. എന്നാൽ ഇത്തരം സംഗമങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം.


 

ഇതുകൂടി വായിക്കൂ:വൈരുദ്ധ്യങ്ങളുടെ ഹെം


കഴിഞ്ഞ 40വർഷം കടുവക്കും കാടിനും വേണ്ടി നൽകിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. വാല്മീക് താപ്പർ തുറന്ന് എഴുതുന്നു, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 40, 000 കടുവകൾ ഉണ്ടായിരുന്ന ഇന്ത്യൻ കാടുകളിൽ ഇപ്പോൾ പരമാവധി 4000 കടുവകൾ കാണും. ഇപ്പോൾ അൽപ്പം കൂടിക്കാനും. ഒരു കടുവ പോലുമില്ലാത്ത 48കടുവ സങ്കേതങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. കടുവയെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമായുള്ള 150ഓളം സർക്കാർ കമ്മിറ്റികളിൽ താപ്പർ ഉണ്ട്. പക്ഷെ എല്ലായിടത്തും നിന്നും രാജിവെക്കേണ്ടി വന്നു.

കടുവ സംരക്ഷണത്തിന്റെ ഭാഗമായുള്ള സർക്കാർ സമിതികളെല്ലാം കടലാസ് പുലികളാണെന്ന് താപ്പർ പറയും. വെറും വേസ്റ്റ്. ഉദ്യോഗസ്ഥരാണ് എല്ലാം നശിപ്പിക്കുന്നത്. ഫോറെസ്റ്റ് സെർവീസിൽ കടുവ പോയിട്ട് കാട് പോലും കാണാത്തവരാണ് അതിന്റ തലപ്പത്ത്. കടുവക്ക് വേണ്ടിയുള്ള താപ്പറുടെ വേദന ആരെയും അത്ഭുതപ്പെടുത്തും.
ജനങ്ങളുടെ ആവാസ വ്യവസ്ഥയും കടുവകളുടെ ആവസവ്യവസ്ഥയും തമ്മിൽ എപ്പോഴും കലഹമാണ്. കടുവകളാണ് ഇതിൽ തോൽക്കുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ ആദിവാസികളെയും വനപാലകരെയും കൂട്ടിചേർക്കണം. അവരാണ് കാടിന്റെ തുടിപ്പറിയുന്നവർ. ഇപ്പോഴും ലോകത്തെ കടുവകളിൽ പകുതിയും ഇന്ത്യയിലാണ്. പക്ഷെ അപ്പോഴും കടുവ വേട്ടയിൽ 50% ഇന്ത്യയിലാണ്. ഒരു കാര്യം ഉറപ്പാണ് കാട് നിലനിൽക്കണമെങ്കിൽ കടുവ വേണം. മനുഷ്യൻ നില നിൽക്കണമെങ്കിലും കാട് വേണം. ലോകത്തിന് ഇന്നിത് ബോധ്യപ്പെട്ടു കഴിഞ്ഞു. ഒരു ജീവിക്ക് വേണ്ടിയുള്ള ആദ്യത്തെ ലോക ഉച്ചകോടി കടുവക്ക് വേണ്ടിയായിരുന്നു. അതിന്റെ ഭാഗമായാണ് ലോക കടുവ ദിനം തന്നെ എല്ലാ വർഷവും ജൂലൈ 29ന് ആചരിക്കുന്നത്. പ്രസിദ്ധ മാർക്സിസ്റ്റ് ചരിത്രകാരി റോമില താപ്പറുടെ സഹോദര പുത്രനായ വാല്മീകി താപ്പർ തന്റെ പോരാട്ടം അവസാനിപ്പിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.