22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 26, 2024
December 15, 2023
September 26, 2023
September 22, 2023
September 20, 2023
September 12, 2023
August 24, 2023
July 28, 2023
July 17, 2023
April 26, 2023

മൂന്നാം ദിനവും അപകടമൊഴിയാതെ വന്ദേഭാരത് : ഇത്തവണ ചക്രത്തിന് തകരാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2022 9:00 pm

തുടര്‍ച്ചയായി കന്നുകാലികള്‍ ഇടിച്ച് നാശം സംഭവിച്ചതിന് പിന്നാലെ ചക്രങ്ങള്‍ തകരാറിലായി യാത്രമുടങ്ങി വന്ദേഭാരത് എക്സ്പ്രസ്. ന്യൂഡല്‍ഹി-വാരണാസി റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ചക്രങ്ങളിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത് . ഉത്തര്‍ പ്രദേശിലെ ദന്‍കൂര്‍ ‑വെെര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് തകരാര്‍ സംഭവിച്ചത്.

ചക്രത്തിന്റെ യന്ത്രത്തകരാര്‍ പരിഹരിച്ചെങ്കിലും യാത്രക്കാരെ ഖുര്‍ജ സ്റ്റേഷനില്‍ വച്ച് ഡല്‍ഹി ജനശതാബ്ദി എക്സ്പ്രസില്‍ കയറ്റിവിടുകയായിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് എന്‍ജിനുകള്‍ ഉപയോഗിച്ച് ഒ‌ാടുന്ന വന്ദേഭാരത് എക്സ്പ്രസ് തുടര്‍ച്ചയായ് മൂന്നാം തവണയാണ് യാത്ര മുടങ്ങുന്നത്. ഗുജറാത്തിലെ മണിനഗര്‍-വടവ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് നാല് പോത്തുകള്‍ ഇടിച്ച് ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായിരുന്നു. ഇത് കൂടാതെ കഴി‍‍ഞ്ഞ ദിവസം ഗാന്ധിനഗര്‍-മുംബെെ റൂട്ടില്‍ ആനന്ദ് സ്റ്റേഷനില്‍ വച്ച് പശുക്കുട്ടി ട്രെയിനിനെ ഇടിച്ചിരുന്നു.

Eng­lish Sum­ma­ry: Vande Bharat train suf­fers jammed wheel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.