2 May 2024, Thursday

Related news

December 15, 2023
September 26, 2023
September 22, 2023
September 20, 2023
September 12, 2023
August 24, 2023
July 28, 2023
July 17, 2023
April 26, 2023
April 26, 2023

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ട്രയൽ തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
September 22, 2023 8:54 am

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ രണ്ടാം ട്രയൽ റൺ തുടങ്ങി. രാവിലെ ഏഴ് മണിക്ക് കാസർകോട് സ്റ്റേഷനിൽ നിന്ന് ട്രെയിൻ തിരുവനന്തപുരത്തേക്കാണ് ട്രയല്‍ റണ്‍. കഴിഞ്ഞ ദിവസം വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് ആദ്യ ട്രയല്‍ റണ്‍ പുറപ്പെട്ട ട്രെയിന്‍ രാത്രി 11.35 നാണ് കാസര്‍കോടെത്തിയത്.

ഇന്ന് ട്രെയിന്‍ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം 4.05ന് വീണ്ടും കാസര്‍കോട്ടേക്കു ട്രയല്‍ റണ്‍ നടത്തും. ശനിയാഴ്ചകാസര്‍കോട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയി ട്രെയിന്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് സര്‍വ്വീസ് ആരംഭിക്കും. ചൊവ്വാഴ്ച മുതല്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സര്‍വീസുകള്‍ ആരംഭിക്കും.

രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയാണ് സര്‍വീസ്. രാവിലെ 7 മണിക്ക് കാസര്‍കോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സര്‍വീസ്.

Eng­lish Sum­ma­ry: The sec­ond tri­al of the sec­ond Van­deb­harat Express has started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.