22 January 2026, Thursday

വീട്ടില്‍ തനിച്ചായിരുന്നു; വാണി ജയറാമിന്റെ നെറ്റിയില്‍ മുറിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
ചെന്നൈ
February 4, 2023 5:33 pm

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിനെ മരിച്ചനിലയില്‍ കണ്ടെത്തുമ്പോള്‍ നെറ്റിയില്‍ മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്ന് വർഷമായി തനിച്ചായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ 11ഓടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. 

ബന്ധുക്കളും അയൽവാസികളും ചേർന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ വാണി ജയറാമിനെ കാണുന്നത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. വീണപ്പോൾ ടീപ്പോയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലായിരുന്നു വാണി ജയറാം താമസിച്ചിരുന്നത്.

Eng­lish Sum­ma­ry: Vani Jayaram had wound on her forehead 

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.