18 January 2026, Sunday

കാപട്യം

നകുലന്‍ നന്ദനം
July 7, 2024 2:40 am

കടലിലാണു നീ
തോണിയിറക്കീയിരിക്കുന്നത്
വികാരങ്ങളുടെ സമ്മര്‍ദത്തിലവ
ആടിയുലഞ്ഞാല്‍ കുറ്റം
നിന്റേത് മാതം
എന്റെ ആകാശത്താണു നീ
നക്ഷത്രമായി ജ്വലിച്ചു നില്‍ക്കുന്നത്
നിശ്വാസത്തിന്‍ ചൂടേറ്റ്
അത് നിറം കെട്ടാലെന്തു ചെയ്യു?
എന്റെ നെഞ്ചിലെ കടലാസിലാണു നീ
പ്രണയ കവിത കോറിയിട്ടിരിക്കുന്നത്
ചൂട് രക്തം വീണവനനഞ്ഞാല്‍
കുറ്റം പറയാന്‍ നിന്റെ നാവ്
മൗനം ഭേദിക്കുമെന്നറിയാം
ഒരിക്കല്‍ എന്റെ പൂന്തോപ്പിലാണു
പൂവായി വിരിഞ്ഞു നിന്നിരുന്നത്
ശലഭങ്ങളില്‍ നിന്ന് നിന്നെ
സംരക്ഷിച്ചത് മധുനുകരാനല്ല
കൗതുകത്തില്‍ കണ്ണില്‍ നീയൊരു
പരാഗണ ബിന്ദുവാകാന്‍ മോഹിച്ചില്ല
ഇപ്പോള്‍ എന്റെ കടല്‍ തിരയില്ലാതെ
ശാന്തമായി പ്രതീക്ഷയറ്റ് കിടക്കുന്നു
ഓളങ്ങളില്ലാത്തതിനാല്‍
തുഴയെറിയാന്‍ സുഖമാണു
മനസ് ഒരു മരീചികയായി
മാറിയ കാര്യമറിയില്ലേ
ആളനക്കമില്ലാത്തൊരു
കടവിലാണു മോഹം നശിച്ചു
കിടക്കുന്നത് നിശ്ചലം
അവിടെയാണന്‍ കൊതുമ്പു
വള്ളം കയറ്റിവച്ചിരിക്കുന്നത്
ഒരു മെഴുക്തിരി വെട്ടം കാത്ത്
എന്റെ നിലാവിന്റെ നിറം
ആരോ കാവര്‍ന്നെടുത്തു
അത് നീ ആകരുതെന്ന്
ആശിച്ച പോയതാണു
പക്ഷേ അത് നീയായിരുന്നു
നിറമില്ലാത്തവനെ തിരിച്ചറിയില്ല
മണം മരവിച്ചിട്ട് നാളേറെയായി
കാലമല്ല കാരണമായത്
മനസാക്ഷിയില്ലാതായാല്‍
നരകത്തില്‍ ചെന്നു നിനക്ക് രാപ്പാര്‍ക്കാം

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.