22 December 2024, Sunday
KSFE Galaxy Chits Banner 2

തിരുമധുരം

കാഞ്ഞാവെളി വിജയകുമാർ
August 7, 2022 3:23 am

സങ്കല്പരഥത്തിന്റെ ചിറകിൽ
നിരുപമയുവതീ, വരുമോ നീ?
നിറയും മനസ്സിലെ സ്നേഹാതിരേകം
എങ്ങിനെ പറയും വാക്കുകളിൽ!
ആദ്യത്തെ കാഴ്ചയിലാമിഴിപ്പൂവുകൾ
സ്വപ്നങ്ങൾ നീന്തും പൊയ്കയായി
ഒരുനൂറു ദീപങ്ങൾ മിന്നിത്തെളിഞ്ഞു
പ്രണയക്ഷേത്രത്തിൻ നട തുറന്നു.
കൃഷ്ണവേണിച്ചുരുളിലെൻ കൈവിരൽ
കൃഷ്ണഗാഥകളെഴുതുമ്പോൾ
അശ്രുബിന്ദുക്കൾ കാണുമ്പോൾ
ശാകുന്തളം കഥ ഓർമ്മ വന്നു
നറുനിലാ കുളിർതൂകും യാമിനിയിൽ
ഓമൽക്കിനാവായ് നീ മറഞ്ഞാലും
ദിവ്യാനുരാഗത്തിൻ അനുഭൂതികൾ
അനവദ്യസുന്ദരം! അനിർവ്വചനീയം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.