ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകനും കവിയുമായ വരവര റാവുവിന്റെ മെഡിക്കല്‍ ജാമ്യം മാര്‍ച്ച് മൂന്നുവരെ നീട്ടി. 2021 ഫെബ്രുവരിയിലാണ് 82കാരനായ റാവുവിന് ആദ്യം ആറുമാസത്തെ മെഡിക്കല്‍ ജാമ്യം അനുവദിച്ചത്. പിന്നീട് പലതവണകളിലായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു. മുംബൈ വിട്ട് പോകരുതെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം ഭീമ കൊറേഗാവ് കേസില്‍ വാദം കേള്‍ക്കുന്ന ബോംബെ ഹൈക്കോടതി ബെഞ്ചില്‍ നിന്നും ഒരു ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ ആണ് പിന്മാറിയത്. തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ എസ് ബി ഷുക്റെ, എ ബി ബോര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അറിയിച്ചു.
English Summary: Varavara Rao’s bail extended
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.