പാമ്പ് കടിയേറ്റുള്ള ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വാവ സുരേഷിനെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സന്ദര്‍ശിച്ചു. പ്രതിസന്ധി ഘട്ടത്തെ അതീജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നതില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. തനിക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വേണമെന്ന വാവ സുരേഷിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. നാളെ തന്നെ നിലവിലെ റേഷന്‍ കാര്‍ഡ് എത്തിക്കാനും മന്ത്രി അറിയിച്ചു. ലൈസന്‍സില്ലാതെ പാമ്പ് പിടിക്കാന്‍ അനുവദിച്ചുകൂടായെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്ന് വാവ സുരേഷ് മന്ത്രിയെ അറിയിച്ചു. നിരവധിപേര്‍ക്ക് പാമ്പുപിടിക്കാന്‍ പരിശീലനം നല്‍കിയ ആളാണ് താനെന്നും ചുറ്റുംനിന്നും തേജോവധമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വാവ പറഞ്ഞു. ഇക്കാര്യം ശ്രദ്ധാപൂര്‍വം പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്നും മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പട്ടം എല്‍സി സെക്രട്ടറി കെ വി ജയപ്രകാശ്, ബ്രാഞ്ച് സെക്രട്ടറി ലോറന്‍സ് എന്നിവരും മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
English Summary: Vava Suresh meets with Minister G R Anil
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.