23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 12, 2024
November 8, 2024
October 31, 2024
September 11, 2024
July 4, 2024
July 3, 2024
June 24, 2024
April 6, 2024

മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Janayugom Webdesk
June 25, 2022 3:10 pm

മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് അക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട് നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത്. പ്രതിഷേധക്കാര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ചതിനാണ് സതീശന്‍ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുമരില്‍ ഉള്ളതായി ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ എന്നതായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ ഇറക്കിവിടുമെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സതീശന്‍ പുറത്തിറങ്ങിയതോടെ വാര്‍ത്താ സമ്മേളനം ഹാളിലേക്ക് ടി സിദ്ദിഖ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നു വന്ന് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.

Eng­lish sum­ma­ry; VD Satheesan lash­es out at media persons

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.