25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

കൊല്ലം ചവറയിൽ വാഹന അപകടം; നാല് മത്സ്യ തൊഴിലാളികൾ മരിച്ചു

Janayugom Webdesk
ചവറ
December 28, 2021 10:29 am

കൊല്ലം ചവറയിൽ വാഹന അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56),ബർക്കുമൻസ് (45),വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56),തമിഴ്നാട് സ്വദേശി ബിജു (35)
എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30 ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപം തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് ബേപ്പൂർക്ക് മത്സ്യ തൊഴിലാളികളുമായി പോയ മിനിബസ്സിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാനിടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാർത്താണ്ടം സ്വദേശി വർഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസ്സിൽ 35 പേർ ഉണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:Vehicle acci­dent at Chavara, Kol­lam; Four fish­er­men died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.