ആര്‍എസ്എസ് നിലപാടിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവിനൊപ്പം ലീഗ് നേതൃത്വം നിന്നതില്‍ പ്രതിഷേധിച്ച് മുസ്ലീംലീഗ് പ്രാദേശിക നേതാവ് പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേരുന്നതായി റിപ്പോര്‍ട്ട് ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് സംബന്ധിച്ച പരാതി ഉന്നയിച്ച വെമ്പായം നസീര്‍ ഐഎന്‍എല്ലിലേക്ക്. ചേരുന്നതായിട്ടാണ് ഒരു സ്വകാര്യ ഓണ്‍ലൈന്‍വാര്‍ത്ത പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്കിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി ഉന്നയിച്ച തന്നെ ലീഗ് നേതൃത്വം പരിഗണിച്ചില്ലെന്നും മെമ്പര്‍ഷിപ്പില്ലാത്തവനാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നുവെന്നും നസീര്‍ പരഞ്ഞതായട്ടാണ് റിപ്പോര്‍ട്ട്.
ഒരു സംഘി കോണ്‍ഗ്രസുകാരനെ രക്ഷപ്പെടുത്താന്‍ ലീഗ് സ്വന്തം പ്രവര്‍ത്തകനെ തള്ളിയെന്നും വെമ്പായം നസീര്‍ അഭിപ്രായപ്പെട്ടതായും പറയുന്നുഞാന്‍ ലീഗിന്റെ ഭാരവാഹിയാണ്. എനിക്ക് ലീഗില്‍ മെമ്പര്‍ഷിപ്പുണ്ട്. ലീഗിന്റെ കൊടിയുടെ മാനം രക്ഷിക്കുകയാണ് ഞാന്‍ ചെയ്തത്. അതിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയിട്ട് ഉചിതമായ നടപടിയെടുത്തില്ല. മെമ്പര്‍ഷിപ്പ് പോലുമില്ലാത്തവന്‍ എന്ന് പറഞ്ഞ് എന്നെ തള്ളുകയാണുണ്ടായത്,’ വെമ്പായം നസീര്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്ലീഗില്‍ നിന്ന് പുറത്തുപോയ താന്‍ ഐഎന്‍എലുമായി സഹകരിക്കുമെന്നും പറയുന്ന‘പച്ചയെ സ്‌നേഹിച്ച വെമ്പായം നസീര്‍, പച്ചയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച വെമ്പായം നസീര്‍, ഇടുപക്ഷത്തെ പച്ചയായ ഐഎന്‍എല്ലിലേക്ക് പോകുന്നു. പച്ചയില്‍ നിന്ന് പച്ചയിലേക്ക് പോകുന്നു.
കോണ്‍ഗ്രസുകാര്‍ ആട്ടിയോടിപ്പിച്ചത് പോലെ ഇടതുപക്ഷം ആട്ടിയോടിപ്പിക്കില്ലെന്ന് ഉറപ്പുണ്ട്,’ വെമ്പായം നസീര്‍ പറയുന്നുഅതേസമയം, വെമ്പായം നസീറിന് ലീഗുമായി ബന്ധമില്ലെന്നും അദ്ദേഹം പഴയ ഡിവൈഎഫ്ഐക്കാരനാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എംഎ. സലാം പറഞ്ഞിരുന്നു.അങ്ങനെ ആരോപണമുന്നയിച്ചയാള്‍ക്ക് ലീഗുമായി ബന്ധമില്ല. അയാള്‍ കൈരളി ചാനലില്‍ പോയിയിരുന്നാണ് കരയുന്നത്. അതിനര്‍ത്ഥം ഈ സംഭവസ്ഥലത്ത് ഒരു ചാനലും ഉണ്ടായിട്ടില്ല. സംഭവം കണ്ട ഒരു മനുഷ്യനും ഇല്ല. ഇയാള്‍ പഴയ ഡിവൈഎഫ്ഐക്കാരനാണ്. അതില്‍ നിന്ന് പുറത്താക്കിയിട്ടോ രാജിവെച്ചിട്ടോ ഞങ്ങളുടെ തൊഴിലാളി വിഭാഗത്തിന്റെ കൂടെ പ്രവര്‍ത്തിച്ചയാളാണ്. അതില്‍ നിന്നും സഹിക്കാന്‍ കഴിയാഞ്ഞിട്ട് പുറത്താക്കി വിട്ടതാണ്.
അയാള്‍ക്ക് ലീഗുമായി ബന്ധമില്ല. ആറ്റിപ്ര എന്ന് പറയുന്ന പ്രദേശം ലീഗിന്റെ ശക്തി കേന്ദ്രമാണ്. ഈ സംഭവം നടന്ന വാര്‍ഡ് ലീഗിന് ജനപ്രതിനിധിയുണ്ടായിരുന്ന വാര്‍ഡാണ്.ഈ ലീഗുകാരൊന്നും അറിയാതെ മറ്റൊരു മണ്ഡലത്തില്‍ നിന്ന് വന്ന ഇയാള്‍ ലീഗിന് വേണ്ടി വാദിച്ചു എന്ന് പറയുന്നത് തന്നെ തെറ്റാണ്.
English Summary: Vembayam Nazir, who rejected the League leadership for Sanghi Congressman, joins INL
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.