ലോകത്തിനാകെ ഇന്ധനം നല്കുവാന്‍ വെനസ്വേല സന്നദ്ധമാണെന്ന് പ്രസിഡന്റ് നികോളാസ് മഡുറോ. രണ്ടാമത് തൊഴിലാളി കോണ്‍ഗ്രസിലായിരുന്നു മഡുറോയുടെ പ്രഖ്യാപനം. ഉക്രെയ്‌നെതിരായ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണി കുതിച്ചുകൊണ്ടിരിക്കെയാണ് കുറഞ്ഞ വിലയില്‍ അമേരിക്കയ്ക്കുള്‍പ്പെടെ ഇന്ധനവും വാതകവും നല്കാമെന്ന് മഡുറോ പറഞ്ഞിരിക്കുന്നത്.
വെനസ്വേലയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. അമേരിക്കയുള്‍പ്പെടെ ഏതു രാജ്യത്തിനും വെനസ്വേലയില്‍ നിക്ഷേപവും, എണ്ണ, വാതക ഉല്പാദനവും നടത്താവുന്നതാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ രാജ്യത്തെ എണ്ണ ഉല്പാദനം പത്തു ലക്ഷത്തില്‍ നിന്ന് മുപ്പതുലക്ഷം ബാരലാക്കി ഉയര്‍ത്തുന്നതിന് തയാറാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. 7.55 ലക്ഷമായിരുന്നു ജനുവരിയില്‍ വെനസ്വേലയിലെ അസംസ്കൃത എണ്ണ ഉല്പാദനം.
English Summary:venezuela-ready-to-give-fuel
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.