കൊച്ചി ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു സന്ദർശിച്ചു. കപ്പലിന്റെ സവിശേഷതകള്‍, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി, തദ്ദേശീയ സാങ്കേതികവിദ്യകളുടെ സംഭാവന തുടങ്ങിയ വിവരങ്ങൾ ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു.
കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്ക് ഇടയിലും വിമാന വാഹിനിയുടെ നിർമ്മാണത്തിലെ പുരോഗതിയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 19,341 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വിമാനവാഹിനിയുടെ 76 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളാണ്. രണ്ടായിരത്തോളം ഷിപ്പ് യാർഡ് ജീവനക്കാരും 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിർമ്മാണത്തിൽ പങ്കെടുക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പി രാജീവ്, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ്, കൊച്ചി ഷിപ്പ് യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായർ, നാവികസേനയിലെയും കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.
English Summary: Vice President evaluates Vikrant’s construction
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.